• June 15, 2021

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശുപാര്‍ശ

 സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശുപാര്‍ശ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ശുപാര്‍ശ. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും.

കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശുപാർശയാണ് കമ്മീഷൻ സർക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്നലെയാണ് കമ്മീഷന്‍ ​ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് ഉന്നതതല യോഗം ചേരും.

പൊതു ഗതാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍. ‍കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അന്തിമ തീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.

ബസ് ചാർജ് വർധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നിലവിലേത് ഇടക്കാല റിപ്പോർട്ടാണ്. കോവിഡ് കാലത്തേക്കുള്ള വർധനക്കാണ് റിപ്പോർട്ട് തേടിയത്. പൂർണ റിപ്പോർട്ട് വരുമ്പോൾ സ്ഥിരം ചാർജ് വർധനയും പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

Related post