• June 15, 2021

സംസ്ഥാനത്ത് ബസ് ചാർജ് കൂടും; മിനിമം ചാർജിൽ മാറ്റമില്ല, ദൂരപരിധി കുറച്ചു

 സംസ്ഥാനത്ത് ബസ് ചാർജ് കൂടും; മിനിമം ചാർജിൽ മാറ്റമില്ല, ദൂരപരിധി കുറച്ചു

കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മിനിമം ചാർജ് 8 രൂപയായി തുടരും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽനിന്ന് രണ്ടരയായി കുറയ്ക്കാനാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വർധിച്ചേക്കും.

മിനിമം ചാർജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ടിലെ ശുപാർശ.  മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25 % വർധനയാണ് ഗതാഗതവകുപ്പ് ശുപാർശ ചെയ്തത്. ബസ് ചാർജിലെ മാറ്റങ്ങൾ ഗതാഗത മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും

ഡീസൽവില വർധനയും യാത്രക്കാരില്ലാതെ സർവീസ് നടത്തേണ്ടിവരുന്നതിന്റെ പ്രശ്നങ്ങളുമാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയത്. ഡീസൽവില വർധിക്കുകയാണ്. ബസില്‍ ഇരുന്നു യാത്ര ചെയ്യാനാണ് അനുവാദം.  ഫലത്തിൽ 30 ശതമാനം യാത്രക്കാരെങ്കിലും കയറാത്തതിൻറെ നഷ്ടമാണ് ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികളുടെ കൺസിഷനിൽ 50 ശതമാനം വർധനയാണ് കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്.

Related post