• May 14, 2021

ഫെബ്രുവരി നാലിന് സ്വകാര്യ ബസുകള്‍​ പണിമുടക്കും

 ഫെബ്രുവരി നാലിന്  സ്വകാര്യ ബസുകള്‍​ പണിമുടക്കും

ബസ്​ ചാര്‍ജ്​ വര്‍ധനവ്​ ആവശ്യപ്പെട്ട്​ ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍​ പണിമുടക്കും. ബസ്​ ഉടമ സംയുക്ത സമരസമിതിയാണ്​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​.

മിനിമം ചാര്‍ജ്​ 10 രൂപയാക്കണമെന്നാണ്​ ബസ്​ ഉടമകള്‍ ആവശ്യപ്പെടുന്നത്​. വിദ്യാര്‍ഥികളുടെ ചാര്‍ജ്​ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്​.

ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ചാര്‍ജ്​​ വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക്​ സര്‍വീസ്​ നിര്‍ത്തുമെന്ന്​ സമരസമിതി അറിയിച്ചു.

Related post