• May 13, 2021

സ്ത്രീ സുരക്ഷയ്ക്കായി ജനമെെത്രി പദ്ധതി

 സ്ത്രീ സുരക്ഷയ്ക്കായി ജനമെെത്രി പദ്ധതി

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നല്ലൊരു ശതമാനവും വീടുകളിലാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കവചത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി .

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ വീട്ടിലെ സാഹചര്യം, വീടുമായി ബന്ധപ്പെടുന്നവര്‍, ചുറ്റുപാട് എന്നിവയൊക്കെ ഗൗരവമായ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകള്‍, വയോധികര്‍ തുടങ്ങി സമൂഹത്തില്‍ പ്രത്യേക സുരക്ഷ ആവശ്യമുള്ള നിരവധി പേരുണ്ട്. പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ ഇക്കാര്യം കാണുന്നത്. ഇവരെയൊക്കെ പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post