• October 26, 2021

പൗരത്വ ഭേദഗതി നിയമം : സുപ്രീംകോടതി പരിഗണിക്കാനുള്ളത് 133 ഹർജികൾ

 പൗരത്വ ഭേദഗതി നിയമം : സുപ്രീംകോടതി പരിഗണിക്കാനുള്ളത് 133 ഹർജികൾ

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ,ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 133 ഹര്‍ജികളാണ് സുപ്രീംകോടതിയിൽ പരിഗണനയിലുള്ളത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും അധികം ഹര്‍ജികൾ വരുന്നത്. പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ ആദ്യം ഹര്‍ജി നൽകിയത് മുസ്ലിം ലീഗാണ്. കപിൽ സിബലാണ് ലീഗിന് വേണ്ടി കോടതിയിൽ ഹാജരാവുക.

രണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത സ്യൂട്ട് ബുധനാഴ്ച പരിഗണനയ്ക്കു വരില്ല. സ്യൂട്ട് ഹര്‍ജിയായതിനാൽ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത.

Related post