• October 28, 2021

പൗരത്വ ഭേദഗതി നിയമം പരിഗണിച്ച് സുപ്രീംകോടതി; സ്റ്റേ ഇല്ല

 പൗരത്വ ഭേദഗതി നിയമം പരിഗണിച്ച് സുപ്രീംകോടതി; സ്റ്റേ ഇല്ല

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. രാജ്യമാകെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയ പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള അറുപതോളം ഹര്‍ജികള്‍ പരിഗണിച്ച ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടിസ് അയക്കാന്‍ കോടതി തീരുമാനിച്ചു. ജനുവരി രണ്ടാം വാരം മറുപടി നല്‍കണം.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്. നിയമം റദ്ദാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.

Related post