• May 15, 2021

പോരാട്ടം തുടരുക തന്നെ ചെയ്യും : ചന്ദ്രശേഖര്‍ ആസാദ്

 പോരാട്ടം തുടരുക തന്നെ ചെയ്യും : ചന്ദ്രശേഖര്‍ ആസാദ്

പൗരത്വഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ചന്ദ്രശേഖര്‍ വ്യാഴാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് ജയില്‍ മോചിതനായത്. ഒരു മാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന ജാമ്യ ഉപാധിയില്‍ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കരിനിയമം പിന്‍വലിക്കുന്നത് വരെ തങ്ങള്‍ പോരാട്ടം തുടരും. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എതിരാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ജുമാ മസ്ജിദ് സന്ദര്‍ശിക്കുമെന്നും അതിന് ശേഷം രവിദാസ് ക്ഷേത്രം, ഗുരുദ്വാര, പള്ളി എന്നിവിടങ്ങളിലും പ്രാര്‍ത്ഥന നടത്തുമെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.

ജാമ്യം ലഭിച്ച് 24 മണിക്കൂറിന് ശേഷമാണ് ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനായത്. നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് നേതാവിനെ സ്വീകരിക്കാന്‍ എത്തിയത്.

Related post