• May 15, 2021

പൗരത്വ ഭേദഗതി നിയമത്തിലൂടെ സാക്ഷാത്കരിച്ചത്  മഹാത്മ ഗാന്ധിയുടെ സ്വപ്നമെന്ന് രാഷ്ട്രപതി

 പൗരത്വ  ഭേദഗതി നിയമത്തിലൂടെ സാക്ഷാത്കരിച്ചത്  മഹാത്മ ഗാന്ധിയുടെ സ്വപ്നമെന്ന് രാഷ്ട്രപതി

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ്‌ സമ്മേളനത്തനെ്‌ മുന്നോടിയായി രാഷ്‌ട്രപതി സഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ്‌ ഇങ്ങനെ പരമാർശിച്ചത്‌.

കേന്ദ്രം കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം ഗാന്ധിജിയുടെ  സ്വപ്‌നമാണ്‌ സാക്ഷാത്‌കരിക്കുന്നതെന്ന രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ പ്രസ്‌താവനയിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു.പാകിസ്‌ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നു.ഇതാണ്‌ പുതിയ ഭേദഗതിയിലുടെ സാക്ഷാത്‌ക്കരിക്കുന്നതെന്നുമാണ്‌ രാഷ്‌ട്രപതി പറഞ്ഞത്‌. 

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അഗംങ്ങള്‍ സഭയിലെത്തിയത്.ഫെബ്രുവരി 1 നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക മാന്ദ്യം മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാറിലായതിനാൽ ബജറ്റിന് വലിയ പ്രാധാന്യമുണ്ട്.

Related post