• June 19, 2021

അതിവേഗ റെയിൽപാത അലൈൻമെന്റിന്‌ മന്ത്രിസഭയുടെ അനുമതി

 അതിവേഗ റെയിൽപാത അലൈൻമെന്റിന്‌ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം-കാസർകോഡ് സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ പുതിയ അലൈൻമെന്റിന് മന്ത്രിസഭ അംഗീകാരം നൽകി.

കൊയിലാണ്ടി മുതൽ ധർമ്മടം വരെയുള്ള അലൈൻമെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുച്ചേരി സർക്കാരിൽ നിന്നുള്ള എതിർപ്പുകളെ തുടർന്നാണ് മാറ്റമെന്നാണ് സൂചന.

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനും സർക്കാർ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകൾ നൽകേണ്ടതില്ല. നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ശക്തമായ പരിശോധനകൾ നടത്തും. സമൂഹ വ്യാപനത്തിലേക്ക് പോകുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗം വിലിയിരുത്തി.

Related post