• June 18, 2021

കൊവിഡ് പ്രതിരോധം: കാനഡ ശരിയായ ദിശയിലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

 കൊവിഡ് പ്രതിരോധം: കാനഡ ശരിയായ ദിശയിലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കാനഡ ശരിയായ ദിശയിലാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എന്നാല്‍ വൈറസിനെതിരായ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് അണുബാധ കുറയുന്നുവെന്ന് സൂചിപ്പിക്കുന്ന പുതിയ പ്രവചനങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പ്രസ്താവന.

”വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു കാലത്തിന് ശേഷം നമ്മള്‍ ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിതരായിക്കാന്‍ ജനങ്ങള്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കാനഡ പതിയെ തുറക്കുകയാണ്. എന്നാല്‍ വീണ്ടും രോഗം ഉയര്‍ന്നുവന്നേക്കുമോ എന്ന ആശങ്കയുമുണ്ട്” എന്ന് കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു.

Related post