• October 23, 2021

ആടുജീവിതം സംഘത്തെ നാട്ടിലെത്തിക്കാനാവില്ല, വിസാകാലാവധി നീട്ടാം: എ.കെ ബാലന്‍

 ആടുജീവിതം സംഘത്തെ നാട്ടിലെത്തിക്കാനാവില്ല, വിസാകാലാവധി നീട്ടാം: എ.കെ ബാലന്‍

ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാസംഘത്തിന് സാധ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്ക അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. എ.കെ ബാലന്‍ വ്യക്തമാക്കി

എ കെ ബാലന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Related post