• August 2, 2021

കാര്‍ഗിലില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

 കാര്‍ഗിലില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

145 ദിവസങ്ങള്‍ക്ക് ശേഷം കാര്‍ഗിലില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു. കാര്‍ഗിലില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലായതിന്റെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ജനങ്ങള്‍ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മത നേതാക്കള്‍ ഉറപ്പുനല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിന്‍വലിച്ച സേവനങ്ങളാണ് ഇപ്പോള്‍ പുനസ്ഥാപിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് കാര്‍ഗിലില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയത്.

Related post