• October 17, 2021

സാനിറ്റൈസര്‍ പൂഴ്ത്തിവച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍

 സാനിറ്റൈസര്‍ പൂഴ്ത്തിവച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍

അവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാനിറ്റൈസര്‍ പൂഴ്ത്തിവച്ചതിന് രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റിലായി. 10,000 സാനിറ്റൈസറുകളാണ് ഇരുവരും പൂഴ്ത്തിവച്ചിരുന്നത്. മുംബൈയിലെ ചാര്‍ക്കോപ്പ് ഏരിയയില്‍നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജേഷ് ചൗധരി , ജഗദീഷ് ദമാനിയ എന്നിവരാണ് പിടിയിലായത്. 10.28 ലക്ഷം രൂപ
വിലമതിക്കുന്ന സാനിറ്റൈസറുകള്‍ ഇവരില്‍നിന്നും പിടിച്ചെടുത്തു. അവശ്യവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി.

Related post