• October 17, 2021

അനില്‍ അക്കരയുടെ വീട്ടില്‍ പൂച്ചയുടെ തല ; പേടിപ്പെടുത്താനുള്ള ആസുത്രിത ശ്രമമെന്ന് എം.എല്‍.എ

 അനില്‍ അക്കരയുടെ വീട്ടില്‍ പൂച്ചയുടെ തല ; പേടിപ്പെടുത്താനുള്ള ആസുത്രിത ശ്രമമെന്ന് എം.എല്‍.എ

അനില്‍ അക്കര എംഎല്‍എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ മുടിവച്ചിരുന്ന പാത്രത്തിനുള്ളിലാണ് വെട്ടിമാറ്റിയ നിലയില്‍ പൂച്ചയുടെ തല കണ്ടെത്തിയത്. പുലര്‍ച്ചെ വീടിന് സമീപത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു.

പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീടാണ് പുലര്‍ച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടെന്ന വിവരം അയല്‍വാസികള്‍ പറഞ്ഞത്. ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചിലര്‍ ശ്രമിക്കുകയാണെന്ന് അനില്‍ അക്കരെ പറഞ്ഞു.

Related post