• October 24, 2021

കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്തു; കാസര്‍കോട് ആശങ്ക

 കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്തു; കാസര്‍കോട് ആശങ്ക

കാസര്‍കോട് ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും പിടികൂടിയ മൂന്ന് പൂച്ചകള്‍ ചത്ത സംഭവം ആശങ്ക പരത്തുന്നു. ജനറല്‍ ആശുപത്രിയിലെ കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ രണ്ട് വയസുള്ള കണ്ടന്‍ പൂച്ചയും 20 ദിവസം പ്രായമായ രണ്ട് പൂച്ചക്കുട്ടികളാണ് ചത്തത്. ന്യൂയോര്‍ക്കില്‍ കടുവക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആശുപത്രിയിലെ വാര്‍ഡിലുണ്ടായിരുന്ന 5 പൂച്ചകള്‍ നിരന്തരം ശല്യപ്പെടുത്തിയതോടെ രോഗികളില്‍ ഒരാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അധികൃതരെത്തി ആശുപത്രിയില്‍ നിന്ന് 5 പൂച്ചകളെയും ജില്ലാ പഞ്ചായത്തിന്റെ എബിസി കേന്ദ്രത്തിലേക്കു മാറ്റി. രണ്ടു പൂച്ചകള്‍ ദിവസങ്ങള്‍ക്കകം ചത്തു.

ഇവയെ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മറവു ചെയ്തിരുന്നു. പിന്നീട് ചത്ത മൂന്നു പൂച്ചകളെയും കാഞ്ഞങ്ങാട് ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. അതിനിടെയാണ് കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് പടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

ഇതോടെ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇവയുടെ ആന്തരികാവയവ സാംപിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ലാബില്‍ ഡി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related post