• June 20, 2021

തൂത്തുക്കുടി കസ്റ്റഡി മരണം; കേസ് സിബിഐ അന്വേഷിക്കും

 തൂത്തുക്കുടി കസ്റ്റഡി മരണം; കേസ് സിബിഐ അന്വേഷിക്കും

തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായി മരിച്ച കേസ് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം അറിയിച്ച് കേന്ദ്രം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സിബിഐ അന്വേഷണ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന തമിഴ്‌നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരില്‍ ജൂണ്‍ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്.

Related post