• June 19, 2021

സിബിഎസ്ഇ പരീക്ഷ റദ്ദാക്കലിന് സുപ്രീം കോടതി അംഗീകാരം

 സിബിഎസ്ഇ പരീക്ഷ റദ്ദാക്കലിന് സുപ്രീം കോടതി അംഗീകാരം

പരീക്ഷ റദ്ദാക്കിയതും മൂല്യനിര്‍ണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് സുപ്രീം കോടതി. ഇതോടെ, ജൂലൈ 1 മുതല്‍ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി റദ്ദാക്കി. ഐസിഎസ്ഇയുടെ കാര്യത്തില്‍ പ്രത്യേക വിജ്ഞാപനം ഇറക്കാന്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചു. ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളുടെ മൂല്യനിര്‍ണയ രീതി വ്യത്യസ്തമായിരിക്കുമെന്ന കൗണ്‍സില്‍ വാദം അംഗീകരിച്ചാണ് ഇത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. പുതിയ അസെസ്‌മെന്റ് സ്‌കീം അനുസരിച്ചുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഫലം ജൂലൈ 15 നകം വരും.

Related post