• October 22, 2021

25 രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ബോർഡ് പരീക്ഷ റദ്ദാക്കി

 25 രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ബോർഡ് പരീക്ഷ റദ്ദാക്കി

കൊവിഡ് -19 വ്യാപനത്തെ തുടർന്ന് ഖത്തർ ഉൾപ്പെടെയുള്ള 25 രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള ബോർഡ് പരീക്ഷ റദ്ദാക്കി.

ഖത്തർ ഉൾപ്പെടെ 25 രാജ്യങ്ങളിൽ നിരവധി സി.ബി.എസ്.ഇ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡിന്റെ സാഹചര്യത്തിൽ പല രാജ്യങ്ങളിലും സ്‌കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ മൂല്യനിർണ്ണയ ആവശ്യങ്ങൾക്കായി ഉത്തര കടലാസുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അതിനാൽ ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന 10, 12 ക്ലാസുകളിലെ കൂടുതൽ പരീക്ഷകൾ നടത്തേണ്ടതില്ലെന്നും ബോർഡ് അറിയിച്ചു. ഫലപ്രഖ്യാപനം സംബന്ധിച്ച വിശദവിവരങ്ങൾ പിന്നീട് സ്‌കൂളുകളെ അറിയിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

Related post