• July 28, 2021

റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളി അറസ്റ്റില്‍

 റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളി അറസ്റ്റില്‍

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയും പ്രവാസി വ്യവസായിയുമായ സി സി തമ്പി അറസ്റ്റില്‍. ആയിരം കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിനാ ണ് അറസ്റ്റ് . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാടില്‍ തമ്പിയെ ചോദ്യം ചെയ്തിരുന്നു.

റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പങ്കാളിയാണ് യു എ ഇയിലെ ഹോളിഡെയ്‌സ് ഗ്രൂപ്പ് ചെയര്‍മാനായ തമ്പി. ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് .കഴിഞ്ഞവര്‍ഷം ജൂണിലും ഡിസംബറിലുമായി രണ്ടു തവണ തമ്പിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ദുബായിൽ 14 കോടി രൂപയുടെ ഒരു വില്ല റോബർട്ട് വാദ്ര വാങ്ങിയതിൽ താൻ ഇടപെട്ടിരുന്നെന്നും താൻ അതിന് സഹായം ചെയ്തു കൊടുത്തിരുന്നെന്നും സി സി തമ്പി വെളിപ്പെടുത്തിയിരുന്നു.

തേസമയം, ലണ്ടനിൽ 26 കോടി രൂപയുടെ ഫ്ലാറ്റ് റോബർട്ട് വാദ്ര വാങ്ങിയതായിട്ട് നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു,ഇതിനും സി സി തമ്പി ആയിരുന്നു ഇടനില നിന്നത്. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്നാണ് ദുബായിലെ സ്ഥാപനത്തിന്‍റെ പേര്. റിയൽ എസ്റ്റേറ്റ്, മദ്യ വ്യവസായം തുടങ്ങിയ ബിസിനസുകളിൽ പങ്കാളിയാണ്.

Related post