• October 23, 2021

രാജ്യത്തെ 10 കൊവിഡ് ഹോട്ട്സ്പോട്ടുകളില്‍ കേരളത്തിലെ രണ്ട് ജില്ലകള്‍

 രാജ്യത്തെ 10 കൊവിഡ് ഹോട്ട്സ്പോട്ടുകളില്‍ കേരളത്തിലെ രണ്ട് ജില്ലകള്‍

രാജ്യത്തെ 10 കൊവിഡ് ഹോട്ട്സ്പോട്ടുകള്‍ ആരോഗ്യവിഭാഗം കണ്ടെത്തി. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ നിസാമുദിന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, ഉത്തര്‍ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭില്‍വാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, കേരളത്തിലെ കാസര്‍ഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കടന്നിരിക്കുകയാണ്. 1,117 പേര്‍ ചികിത്സയില്‍ ഉള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു.

Related post