• October 21, 2021

കൊറോണ രോഗപരിശോധന കിറ്റുകള്‍ കയറ്റി അയക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

 കൊറോണ രോഗപരിശോധന കിറ്റുകള്‍ കയറ്റി അയക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് 19 പരിശോധന കിറ്റുകളുടെ കയറ്റുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കൂടുതല്‍ പേരില്‍ കണ്ടെത്തിയതോടെ രോഗപരിശോധനയും കൂടുതലായി വേണ്ടിവരും. ഇതു കണക്കാക്കിയാണ് രോഗപരിശോധന കിറ്റുകള്‍ കയറ്റി അയക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം പുറത്തിറക്കിയത്.

ഇനി മുതല്‍ കൊറോണ രോഗപരിശോധന കിറ്റുകള്‍ കയറ്റി അയക്കുന്നതിന് ആള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡിന്റെ ലൈസന്‍സ് നേടണം. ലൈസന്‍സ് ഇല്ലാതെ കയറ്റുമതി അനുവദിക്കില്ല.

Related post