• July 27, 2021

പരാതികളുടെ തൽസ്ഥിതി അറിയാൻ ഈ നമ്പറിലേക്ക് വിളിക്കൂ..

 പരാതികളുടെ തൽസ്ഥിതി അറിയാൻ ഈ നമ്പറിലേക്ക് വിളിക്കൂ..

മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി ഇനി മുതൽ സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും തൽസ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും.

പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കാൾസെന്റർ പ്രവർത്തിക്കും. കാൾ സെന്ററിൽ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്.

പരാതികളുടേയും അപേക്ഷകളുടേയും തൽസ്ഥിതി അറിയാൻ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോർവേർഡിലും ടോൾ ഫ്രീ നമ്പർ നിലവിലുണ്ട്. 18004257211 ആണ് നമ്പർ. എല്ലാ പ്രവർത്തി ദിവസവും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങൾ അറിയാം

Related post