• August 3, 2021

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ സാധ്യത

 കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ സാധ്യത

2020-2021 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ആവതരിപ്പിക്കാന്‍ സാധ്യത. 2017-2018 ലും ഫെബ്രുവരി ഒന്നിനായിരുന്നു ബജറ്റ് അവതരണം. 2015-2016 ലെ ബജറ്റ് അവതരണത്തിന് ശേഷം ആദ്യമായാണ് ബജറ്റ് ശനിയാഴ്ച്ച തെരെഞ്ഞെടുക്കുന്നത്.
ബജറ്റിന് മുന്നോടിയായുള്ള ആദ്യഘട്ട ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ വിവിധ സെക്ടറുകളിലെ വിദഗ്ദരുമായാണ് ചര്‍ച്ച.
ബജറ്റ് നടപടികള്‍ മാര്‍ച്ച് 31 ന് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെബ്രുവരി ആദ്യം തന്നെ ബജറ്റ് അവതരിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി വിഹിതങ്ങള്‍ക്കായി പണം ചിലവഴിച്ചു തുടങ്ങാം എന്നതാണ് പ്രധാന മെച്ചം.

Related post