• May 15, 2021

പൗരത്വ ഭേദഗതി നിയമം :വിഞ്ജാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

 പൗരത്വ ഭേദഗതി നിയമം :വിഞ്ജാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്താകമാനും പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ,പിറകോട്ട് പോകാ൯ തയ്യാറല്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജനുവരി 10 മുതല്‍ നിയമം നിലവില്‍ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

നിയമത്തിനെതിരെ സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശമെന്നാണ് വിവരങ്ങള്‍. മാത്രമല്ല നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിരവധി ഹര്‍ജികള്‍ നിലനില്‍ക്കെയാണ് നിര്‍ണായക നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

അതേ സമയം, പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ ഇന്നലെ പ്രമേയം പാസാക്കിയിരുന്നു.

2014 ഡിസംബർ 31 വരെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ബിൽ. ഇതിൽ മുസ്‌ലിങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. മതപരമായ വിവേചനമാണിതെന്ന് ചൂണ്ടികാട്ടിയാണ് രാജ്യത്താകമാനം പ്രതിഷേധം ഉയരുന്നത്.

Related post