• October 23, 2021

കേരളം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; വിമര്‍ശനവുമായി കേന്ദ്രം

 കേരളം ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; വിമര്‍ശനവുമായി കേന്ദ്രം

കേരളം ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചതാണ് വിമര്‍ശനത്തിന് കാരണം. സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം നടപടിക്രമങ്ങളില്‍ തീരുമാനം എടുക്കും.

കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും, പുസ്തക ശാലകള്‍ക്കും പ്രവര്‍ത്തനം തുടങ്ങാന്‍ അനുവാദം നല്‍കിയിരുന്നു. ഇതിന് പുറമെ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ഇളവ് നല്‍കിയതും, നഗരങ്ങളില്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ നടത്തിയ നീക്കവും സ്വകാര്യ കാറുകളില്‍ പിന്‍സീറ്റില്‍ രണ്ട് യാത്രക്കാര്‍ക്ക് ഇരിക്കാന്‍ അനുവാദം നല്‍കിയതും ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാമെന്നുള്ള ഇളവുകളും അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം.

മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിക്കാത്ത ചില ഇളവുകള്‍ കേരളം അനുവദിച്ചതാണ് കേന്ദ്രം ഗൗരവമായി എടുത്തിരിക്കുന്നത്.

Related post