• October 17, 2021

മരുന്നുകൾ ഇനി വീട്ടുപടിക്കലെത്തും

 മരുന്നുകൾ ഇനി വീട്ടുപടിക്കലെത്തും

1945-ലെ ഔഷധ, സൗന്ദര്യവർദ്ധകവസ്തു നിയമം പ്രകാരം ലൈസൻസ് കൈവശമുള്ളവർക്ക് വാതിൽപ്പടി മരുന്ന് വിതരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഷെഡ്യൂൾ എച്ച് – ൽ (കുറിപ്പടി മരുന്നുകൾ) ഉൾപ്പെടുത്തിയ, എന്നാൽ  സൈക്കോട്രോപിക്സ്, നിയന്ത്രിതമായവ, എന്നിവയൊഴികെയുള്ള മരുന്നുകളും ഇത്തരത്തിൽ ലഭ്യമാകും. “COVID-19 മൂലം ഉണ്ടായ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉപയോക്താക്കളുടെ വീട്ടുപടിക്കലുള്ള മരുന്നുകളുടെ ചില്ലറ വിൽപ്പന അനിവാര്യമാണെന്ന് കേന്ദ്രസർക്കാരിന് ബോധ്യമുണ്ട്. പൊതുതാത്പര്യാർത്ഥം മരുന്നുകളുടെ വിൽപ്പനയും വിതരണവും നിയന്ത്രിക്കേണ്ടതും ആവശ്യമാണ്,” ഉത്തരവ് പറയുന്നു. എച്ച് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഏതെങ്കിലും മരുന്നിന്റെ വിൽപ്പന നേരിട്ടോ അല്ലെങ്കിൽ ഇ-മെയിൽ വഴിയോ നൽകുന്ന കുറിപ്പടിയുടെ  അടിസ്ഥാനത്തിലായിരിക്കുമെന്നും അത്തരം  മരുന്നിന്റെ വിൽപ്പന കർശന നിയന്ത്രണനടപടികൾക്ക് വിധേയമാകുമെന്നും സർക്കാർ വ്യക്തമാക്കി. 

Related post