• October 21, 2021

സംസ്ഥാനങ്ങളിലെ കൊറോണവിരുദ്ധ നടപടികൾ ഇനി കേന്ദ്രം നിയന്ത്രിക്കും

 സംസ്ഥാനങ്ങളിലെ കൊറോണവിരുദ്ധ നടപടികൾ ഇനി കേന്ദ്രം നിയന്ത്രിക്കും

പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപംനൽകിയ ദേശീയ ദുരന്ത നിവാരണ നിയമം രാജ്യത്ത് ഇന്ന് ആദ്യമായി പ്രാബല്യത്തിൽ വന്നു. നാട് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആണിത്. പ്രതിരോധം സംബന്ധിച്ചുള്ള സംസ്ഥാനങ്ങളിലെ നടപടികൾ ഇനിമുതൽ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കും .

ആരോഗ്യവിഷയങ്ങൾ സാധാരണയായി സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. “കൊറോണ വൈറസ് രാജ്യത്തിന് ഭീഷണിയാണ്. ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കരുതുന്നു, ” ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


കേന്ദ്രകാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശം പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.


എൻ‌ഡി‌എം‌എ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ നിയമലംഘകർക്ക് ബാധകമായിരിക്കും. നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കേണ്ടതുണ്ട്. ലോക്ഡൗൺ ജനങ്ങൾ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് അനുവദിക്കരുതെന്നും സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.


നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകളും ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 പ്രകാരവും ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കി.

Related post