• December 3, 2021

ലക്ഷ്മിയായി ജീവിച്ച് ദീപിക ചാപകിന്റെ ട്രെയിലര്‍ എത്തി

 ലക്ഷ്മിയായി ജീവിച്ച് ദീപിക ചാപകിന്റെ ട്രെയിലര്‍ എത്തി


ആസിഡാക്രമണം നേരിട്ട ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ചാപകിന്റെ ട്രെയിലര്‍ പുറത്തിറങ്ങി .ചിത്രത്തില്‍ ലഷ്മിയായി എത്തുന്നത് ദീപിക പദുക്കോണാണ്. 2 മിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആസിഡ് ആക്രമണവും,ശേഷം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് പറയുന്നത്. ഒന്നരക്കോടി പോരാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്.

2005 ഏപ്രിലില്‍ തന്റെ പതിനഞ്ചാം വയസ്സിലാണ് ലക്ഷ്മി അഗര്‍വാളിനു നേരെ ആസിഡാക്രമണം ഉണ്ടാവുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് ഇവര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. നാലു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലക്ഷ്മി ഒടുവില്‍ പത്തു വര്‍ഷം തടവ് ശിക്ഷയാണ് പ്രതിക്ക് വാങ്ങിക്കൊടുത്തു.

ജനുവരി പത്തിനാണ് സിനിമയുടെ റിലീസ്. മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മേഘ്ന ഗുല്‍സാര്‍ ആണ്. ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് വിക്രാന്ത് മസെയാണ്.

Related post