• October 16, 2021

ചാമ്പ്യന്‍സ് ലീഗ് യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി യുവേഫ

 ചാമ്പ്യന്‍സ് ലീഗ് യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി യുവേഫ

ചാമ്പ്യന്‍സ് ലീഗ് യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി യുവേഫ. ലോകത്താകെയും യൂറോപ്പില്‍ പ്രത്യേകിച്ചും വ്യാപകമായി കോവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകളും യൂറോ 2020യും നീട്ടിവെച്ചതിന് പിന്നാലെയാണ് നടപടി.

ഇസ്താംബൂളില്‍ മെയ് 30നായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കേണ്ടിയിരുന്നത്. മെയ് 27ന് പോളണ്ടിലെ ഡാന്‍സിഗായിരുന്നു യൂറോപ കപ്പിന്റെ കലാശപോരാട്ടത്തിനായി തെരഞ്ഞെടുത്തിരുന്നത്. പുതുക്കിയ ദിവസത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് യുവേഫ അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഈ തീരുമാനമുണ്ടാവുക.

അതേസമയം നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി ഫുട്ബോളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന സൂചന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ നല്‍കിയിരുന്നു. ടൂര്‍ണ്ണമെന്റുകളുടേയും കളികളുടേയും ടീമുകളുടേയും എണ്ണം കുറക്കാനുള്ള നടപടിയും പരിഗണനയിലാണെന്നാണ് ഫിഫ പ്രസിഡന്റ് അറിയിക്കുന്നത്.

Related post