• October 28, 2021

ജമാമസ്ജിദില്‍ വീണ്ടും ചന്ദ്രശേഖര്‍ ആസാദ്

 ജമാമസ്ജിദില്‍ വീണ്ടും ചന്ദ്രശേഖര്‍ ആസാദ്

ഡല്‍ഹി ജമാമസ്ജിദില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമഭേദഗതിയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഡല്‍ഹിയില്‍ പ്രകടനങ്ങള്‍ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. നൂറുകണക്കിന് അനുനായികളാണ് ചന്ദ്രശേഖര്‍ ആസാദിനൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്.

കര്‍ശന ഉപാധികളോടെയാണ് ചന്ദ്രശേഖരര്‍ ആസാദിന് വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ചവരെ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകാണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധങ്ങളുടെ ഭാഗമായത്.

Related post