• May 14, 2021

ചരിത്രത്തിലാദ്യമായി റിപ്ലബിക് ദിന ചടങ്ങില്‍ മാറ്റം

 ചരിത്രത്തിലാദ്യമായി റിപ്ലബിക് ദിന ചടങ്ങില്‍ മാറ്റം

ചരിത്രത്തില്‍ ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി അഭിവാദ്യമര്‍പ്പിക്കില്ല. പകരം
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക്
ഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലാകും
അഭിവാദ്യമര്‍പ്പിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫും മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളും ചേര്‍ന്ന് സ്വീകരിക്കുമെന്ന് റിപ്പബ്ലിക് ദിന പരേഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലോക് കക്കര്‍ അറിയിച്ചു.

അതേ സമയം, പ്രധാന മന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ന്റെ സമയവും റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളെ തുടര്‍ന്ന് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്തിരുന്ന പരിപാടി വൈകുന്നേരം ആറ് മണിക്കാണ് മാറ്റിയത്.

Related post