• October 28, 2021

ഛപാകിലെ ഗാനമെത്തി

 ഛപാകിലെ ഗാനമെത്തി

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥയായ ഛപാക്കിലെ ഗാനം പുറത്ത്. ദീപിക പദുക്കോണ്‍ ലക്ഷ്മിയുടെ വേഷത്തിലെത്തുന്ന ചിത്രം ഇതിനോടകം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ചിത്രത്തില്‍ ദീപികയുടെ മേക്കോവര്‍തന്നെയാണ് പ്രധാന ചര്‍ച്ച. ഛപാക്കിലെ നോക് ജോക് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

സിദ്ധാര്‍ഥ് മഹാദേവന്‍ ആണ് ഗാനം പാടിയിരിക്കുന്നത്. ശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗുല്‍സാര്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലാതി എന്ന കഥാപാത്രമായിട്ടാണ് ദീപിക പുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിക്രാനത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‌ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Related post