• October 17, 2021

കൊവിഡ് 19; ഷെഫ് ഫ്‌ലോയിഡ് കാര്‍ഡോസ് അന്തരിച്ചു

 കൊവിഡ് 19; ഷെഫ് ഫ്‌ലോയിഡ് കാര്‍ഡോസ് അന്തരിച്ചു

രുചിക്കൂട്ടുകളുടെ രാജാവിന് വിട. പ്രമുഖ ഷെഫ് ആയ ഫ്‌ലോയിഡ് കാര്‍ഡോസ് (59) കോവിഡ് 19 ബാധിച്ചു മരിച്ചു. ബുധനാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യമെന്നു ബന്ധുക്കള്‍ അറിയിച്ചു. മുംബൈയിലെ പ്രമുഖ റസ്റ്ററന്റുകളായ ‘ദ് ബോംബെ കാന്റീന്‍’, ‘ഓ പെഡ്രോ’ എന്നിവയുടെ സഹയുടമയാണ് ഫ്‌ലോയിഡ് കാര്‍ഡോസ്. ദ് ബോംബെ സ്വീറ്റ് ഷോപ്പ് എന്ന പേരില്‍ ഒരു സംരംഭവും ഈ മാസം ആദ്യം ആരംഭിച്ചിരുന്നു

ഈ മാസം എട്ട് വരെ ഫ്‌ലോയിഡ് മുംബൈയിലുണ്ടായിരുന്നു. 18നു പനിയെത്തുടര്‍ന്നു ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫ്‌ലോയിഡിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു മുംബൈയിലെ റസ്റ്ററന്റുകളില്‍ ഇദ്ദേഹവുമായി ഇടപഴകിയവര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Related post