• July 28, 2021

പള്ളിമുറ്റം കതിര്‍മണ്ഡപമായി , മത സൗഹാര്‍ദ്ദത്തിന്റെ കേരള മോഡല്‍ വിവാഹം

 പള്ളിമുറ്റം കതിര്‍മണ്ഡപമായി , മത സൗഹാര്‍ദ്ദത്തിന്റെ കേരള മോഡല്‍ വിവാഹം

മതേതരത്വത്തിന്റെ മികച്ച മോഡലാണ് കേരളെമന്ന് വീണ്ടും ഊട്ടി ഉറപ്പിക്കുന്നതാണീ വിവാഹം. നിപയും , പ്രളയവും വന്ന് കേരളത്തിന്റെ മാറ്റുരച്ച് പേയപ്പോഴും നമ്മെ കരകയറ്റിയത് ആ ഒത്തൊരുമയാണ് .ആ പട്ടികയിലെ ഒരു പൊന്‍ തൂവലാണ് ചേരാവള്ളി മുസ്ലിം ജമാഅത്ത് അങ്കണത്തില്‍ ഉയരുന്ന കതിര്‍മണ്ഡപം.

ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകള്‍ അജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തും ഇന്ന് വിവാഹിതരായി. പകല്‍ 11.30നും12.30നുമിടയില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്ക ചുക്കാന്‍ പിടിച്ചത് പള്ളിക്കമറ്റിയും, മതഭേദങ്ങള്‍ക്കപ്പുറത്ത് മനുഷ്യനന്മയെ പ്രതിഷ്ഠിക്കുന്ന വിവാഹത്തിന് നാടൊന്നടങ്കം സാക്ഷിയായി.

സാമ്ബത്തികമായി ഏറെ പരാധീനതയിലാണ് ചേരാവള്ളി അമൃതാഞ്ജലിയിലെ ബിന്ദുവിന്റെ കുടുംബം. വാടകവീട്ടിലാണു താമസം. ഭര്‍ത്താവ് അശോകന്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു. രണ്ടു പെണ്‍മക്കളും മകനുമുള്ള കുടുംബം പുലര്‍ത്തല്‍ എളുപ്പമല്ല. സാമ്ബത്തിക ഞെരുക്കം മൂലം അഞ്ജലിക്കും അനുജത്തിക്കും പ്ലസ്ടുവിനു ശേഷം പഠനം തുടരാനായില്ല.

അതിനിടയിലാണ് അഞ്ജലിക്കു വിവാഹാലോചന വന്നത്. അയല്‍ക്കാരനായ ജമാഅത്ത് സെക്രട്ടറി നുജുമുദീന്‍ ആലുംമൂട്ടിലിന്റെ നിര്‍ദേശപ്രകാരമാണ് ബിന്ദു ജമാഅത്ത് കമ്മിറ്റിയോട് സഹായം തേടിയത്.

ബിന്ദുവിന്റെ അപേക്ഷയ്ക്കു മേല്‍ നുജുമുദ്ദീന്റെ സമ്മര്‍ദവും ചെന്നപ്പോള്‍ തീരുമാനം പെട്ടെന്നുണ്ടായി,ചെലവ് വഹിക്കാന്‍ ജമാഅത്ത് അംഗം മുന്നോട്ടുവന്നു. ജമാഅത്ത് കമ്മിറ്റി തയ്യാറാക്കിയ വിവാഹ ക്ഷണക്കത്ത് ഇതിനകം സമൂഹമാധ്യമങ്ങളില്‍ മതസൗഹാര്‍ദ മാതൃകയായി നിറഞ്ഞിരുന്നു.

മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. കേരളം ഒന്നാണ്; നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാം – ഈ സുമനസ്സുകള്‍ക്കൊപ്പം. എന്ന ആശംസ നേര്‍ന്ന് മുഖ്യമന്ത്രിയുമെത്തി.

Related post