• July 28, 2021

ഛപാക് സിനിമ വിവാദത്തില്‍ : കോപ്പിറൈറ്റ് ലംഘനത്തിന് കേസ് നല്‍കി എഴുത്തുകാരന്‍

 ഛപാക് സിനിമ വിവാദത്തില്‍ :  കോപ്പിറൈറ്റ്   ലംഘനത്തിന് കേസ്  നല്‍കി എഴുത്തുകാരന്‍

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്ന ഗുല്‍സാര്‍ ഒരുക്കുന്ന ഛപാക് സിനിമയ്‌ക്കെതിരെ കോപ്പിറൈറ്റ് ലംഘനത്തിന് കേസ്. ഛപാക് തന്റെ കഥയാണെന്നവകാശപ്പെട്ട് എഴുത്തുകാരന്‍ രാകേഷ് ഭാരതി കോടതിയെ സമീപിച്ചു.

കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി, ഛപാകിന്റെ സംവിധായക മേഘ്ന ഗുല്‍സാര്‍, നടി ദീപിക പദുക്കോണ്‍ എന്നിവര്‍ക്കെതിരെ അദ്ദേഹം കേസ് നല്‍കിയിരിക്കുകയാണ്.ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം മകനുമായി ചേര്‍ന്ന് സിനിമയാക്കാന്‍ താന്‍ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നുവെന്നും ഇതിനായി മെയ് 2015ല്‍ ‘ബ്ലാക്ക് ഡേ’ എന്ന പേരില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും രാകേഷ് പറയുന്നു.
ആസിഡ് ആക്രമണത്തിന് ഇരയായ ഒരാളുടെ കഥയെ അടിസ്ഥാനമാക്കി താന്‍ തന്റെ മകനോടൊപ്പം ചിത്രം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്ന് പരാതിയില്‍ ഭാരതി അവകാശപ്പെടുന്നു. 2015 മെയ് മാസത്തില്‍ ‘ബ്ലാക്ക് ഡേ’ എന്ന പേരില്‍ അവര്‍ ചിത്രം രജിസ്റ്റര്‍ ചെയ്തിരുന്നു.

ചിത്രത്തിനു വേണ്ടി ഐശ്വര്യ റായ് ബച്ചന്‍, കങ്കണ ് തുടങ്ങി നിരവധി അഭിനേതാക്കളെ സമീപിച്ചതായും ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയെ സമീപിച്ചതായും പരാതിക്കാരന്‍ ആരോപിച്ചു.

ഈ നിര്‍മാതാക്കള്‍ ഈ ചിത്രത്തിന്റെ തിരക്കഥയുടെ പകര്‍പ്പ് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ, കാ പ്രൊഡക്ഷന്‍, മ്രിഗ ഫിലിംസ് എന്നിവയുടെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും , ഇവര്‍ ചിത്രം നിര്‍മ്മിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും രാകേഷ് ആരോപിക്കുന്നു . എന്നാല്‍ ഇതേ വിഷയത്തില്‍ തങ്ങള്‍ ഒരു പ്രത്യേക സിനിമ നിര്‍മ്മിക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും ,. ഈ നിര്‍മ്മാതാക്കള്‍ തന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി ഛപാക് എന്ന സിനിമയാക്കിയെന്നും ഭാരതി ആരോപിക്കുന്നു.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ, മ്രിഗ പ്രൊഡക്ഷന്‍സ്, ദീപികയുടെ കാ പ്രൊഡക്ഷന്‍ എന്നിവ ചേര്‍ന്നാണ് ഛപാക്ക് നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി 10 ന് തീയറ്ററുകളില്‍ എത്തും

Related post