• July 27, 2021

വിദേശ സന്ദര്‍ശനം വിജയം , കേരളത്തിലേക്ക് 200 കോടി നിക്ഷേപമെത്തും

 വിദേശ സന്ദര്‍ശനം വിജയം , കേരളത്തിലേക്ക് 200 കോടി നിക്ഷേപമെത്തും


ജപ്പാന്‍ – കൊറിയ സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ണായക തീരുമാനങ്ങളും ഈ സന്ദര്‍ശനത്തില്‍ സ്വീകരിക്കാനായി. ജപ്പാന്റെയും കൊറിയയുടെയും സഹകരണം വിദ്യാഭ്യാസമടക്കമുള്ള വിവിധ മേഖലകളില്‍ സംസ്ഥാനത്തിന് ഉറപ്പാക്കാനായെന്നും കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപമെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജപ്പാനിലെ ചില കമ്പനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. അവര്‍ക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണ്. ഈ അനുകൂലാവസ്ഥ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിലൂടെ ശ്രമിച്ചത്. ചെറുകിട വ്യവസായങ്ങളിലും സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ നൂതന വ്യവസായങ്ങളുടെ കാര്യത്തിലും ജപ്പാന്‍ മുന്നിലാണ്. ഇവ കേരളത്തിന് അനുയോജ്യമാണ്. ഇത് പരമാവധി കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമുദ്രോത്പാദന-ഭക്ഷ്യസംസ്‌കരണ രംഗത്ത് പങ്കാളികളെ കണ്ടെത്താന്‍ കൊറിയ ഫുഡ് ഇന്‍ഡസ്ടറി ഡെവലപ്മെന്റ് അസോസിയേഷന്‍ (ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളുടെ തലവന്മാരുടെ ഒരു സംഘത്തെ) കേരളത്തിലേക്ക് അടുത്ത മാസത്തോടെ അയക്കും. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരേഗ്യം, പുത്തന്‍ വ്യവസായങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ വികസനത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post