• May 13, 2021

കൊറോണ വൈറസ് : ചൈനയില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

 കൊറോണ വൈറസ് : ചൈനയില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1300 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 4000ത്തിലധികമായി. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം സജ്ജമാക്കി.

Related post