• May 13, 2021

ഉത്തര്‍പ്രദേശിനെ ഒരു മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്‌ : യോഗി ആദിത്യനാഥ്

 ഉത്തര്‍പ്രദേശിനെ ഒരു മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്‌  : യോഗി ആദിത്യനാഥ്

ടല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പിന്നോക്ക സമുദായങ്ങളുടെയും തൊഴിലാളികളുടെയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കും, ഇത് നവോദയ വിദ്യാലയത്തിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് കായിക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പഠനത്തില്‍ ദുര്‍ബലരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക നൈപുണ്യ പരിശീലനം നല്‍കും. വികസനത്തെ സംബന്ധിച്ചിടത്തോളം ഉത്തര്‍പ്രദേശിനെ ഒരു മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Related post