• July 28, 2021

10 ദിവസത്തിനുള്ളിൽ ആശുപത്രി പൂർത്തിയാക്കി വെെറസിനെതിരെ പൊരുതാൻ ചെെന

 10 ദിവസത്തിനുള്ളിൽ ആശുപത്രി പൂർത്തിയാക്കി വെെറസിനെതിരെ പൊരുതാൻ ചെെന

കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയില്‍ ദിനംപ്രതി മരണം സംഖ്യ ഉയരുകയാണ്. ഇന്നലെ മാത്രം 57 പേരുടെ ജീവൻ വെെറസ് കവർന്നെടുത്തു. ഇതിനിടയിലാണ് രോഗികളെ പാർപ്പിക്കാൻ വെറും 10 ദിവസനത്തിനുള്ളിൽ ചെെനയിൽ ഒരു ആശുപത്രി പണികഴിപ്പിച്ചിരിക്കുന്നത്. വെെറസിനെതിരെ പൊരുതാനുള്ള ചെെനീസ് ജനതയുടെ നിശ്ചയ ദാർഡ്യമാണിത് സൂചിപ്പിക്കുന്നത്.

വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ പണി ഇന്നലത്തോടെ പൂര്‍ത്തിയായി. വെറും 9 ദിവസം കൊണ്ടാണ് അടിയന്തരമായി ആശുപത്രി നിര്‍മിച്ചത്. തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഞായറാഴ്ച ആശുപത്രി കമ്മിഷന്‍ ചെയ്തു.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമി 1,400 ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വുഹാൻ ആശുപത്രിയിലെത്തിക്കാൻ അയച്ചതായി ചെെനയുടെ ഒൗദ്യോഗിക വാർത്താ ഏജൻസി സിൻ‌ഹുവ റിപ്പോർട്ട് ചെയ്യുന്നു.

അഞ്ഞൂറിലധികം തൊഴിലാളികള്‍ ചേര്‍ന്ന് 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ആയിരം കിടക്കകളാണ് നിലവില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുറമെ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 600,000 ചതുരശ്രയടി വിസ്തീർണമുള്ള രണ്ട് നില കെട്ടിടത്തിന്റെ പകുതിയോളം ഇൻസുലേഷൻ വാർഡുകളാണെന്ന് യാങ്‌സി ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട് .

ബീജിംഗിൽ, SARS നായി 2003 ൽ നിർമ്മിച്ച സിയോടാങ്‌ഷാൻ ആശുപത്രി നിർമാണത്തൊഴിലാളികൾ പുതുക്കിപ്പണിയുന്നുണ്ട്.എന്നാൽ രോഗികൾക്ക് ഇത് ഉപയോഗിക്കാമോ എന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹ്യൂഷെന്‍ഷാന്‍ ആശുപത്രി കൂടാതെ 1,600 കിടക്കകളുള്ള മറ്റൊരു താല്‍ക്കാലിക ആശുപത്രി കൂടി നിര്‍മാണമാരംഭിച്ചിട്ടുണ്ട്.രോഗികളുടെ മുറികളെ ഇടനാഴികളുമായി ബന്ധിപ്പിക്കുന്നതിനും ആശുപത്രി ജീവനക്കാർക്ക് മുറികളിലേക്ക് പ്രവേശിക്കാതെ സാധനങ്ങൾ എത്തിക്കുന്നതിനും പ്രത്യേക വെന്റിലേഷൻ സംവിധാനങ്ങളും ഇരട്ട-വശങ്ങളുള്ള കാബിനറ്റുകളും ഈ കെട്ടിടത്തിലുണ്ട്.

Related post