• June 24, 2021

കുത്തകമുതലാളിത്തം വളരേണ്ട; ആലിബാബയ്ക്ക് കടിഞ്ഞാണിട്ട് ചൈന

 കുത്തകമുതലാളിത്തം വളരേണ്ട; ആലിബാബയ്ക്ക് കടിഞ്ഞാണിട്ട് ചൈന

രാജ്യത്തേക്കാള്‍ കുത്തകമുതലാളിത്തം വളരേണ്ടെന്ന് ചൈന. ആഗോള ടെക് ഭീമനായ ചൈനീസ് കമ്പനി ആലിബാബയ്‌ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇതിനുള്ള ഉദാഹരണം.

രാജ്യത്തേക്കാള്‍ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതേ തുടര്‍ന്ന് ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതോടെ ജാക്ക് മായുടെ ആസ്തിയില്‍ 1100 ഡോളറോളമാണ് ഒക്ടോബറിന് ശേഷം നഷ്ടമായത്. ഇതോടെ ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ 25ആം സ്ഥാനത്തേക്ക് അദ്ദേഹം തള്ളപ്പെടുകയും ചെയ്തു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ വന്‍കുതിപ്പുണ്ടായെങ്കിലും സര്‍ക്കാര്‍ പരിശോധന കടുപ്പിച്ചതോടെയാണ് ഇത് കമ്പനിയുടെ
ഓഹരികളെ ബാധിച്ചത്.

Related post