• October 23, 2021

തിരിച്ചുവരവിനൊരുങ്ങി ചൈന

 തിരിച്ചുവരവിനൊരുങ്ങി ചൈന

കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറക്കും. ഹുബെയ് പ്രവിശ്യ ഇന്ന് തുറന്നുകൊടുക്കുമ്പോള്‍ വുഹാന്‍ ഏപ്രില്‍ എട്ടിനാണ് തുറക്കുക.ചൈനയില്‍ കൊവിഡ് 19 വ്യാപനത്തിന് ഏതാണ്ട് ശമനമായ സാഹചര്യത്തിലാണ് ഹുബെ പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ജനുവരി 23നാണ് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഹുബെയില്‍ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകള്‍ നീക്കുമെങ്കിലും മറ്റ് മേഖലകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വുഹാന്‍ ഏപ്രില്‍ എട്ടിന് മാത്രമെ തുറന്നുകൊടുക്കുള്ളൂവെങ്കിലും ഹുബെ പ്രവിശ്യയിലെ മറ്റ് മേഖലകളില്‍ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. അതേസമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും അറിയിപ്പുണ്ട്.

Related post