• July 28, 2021

ദുരിതം വിട്ടൊഴിയാതെ ചൈന; കൊറോണയ്ക്ക് പിന്നാലെ പക്ഷി പനിയും

 ദുരിതം വിട്ടൊഴിയാതെ ചൈന; കൊറോണയ്ക്ക് പിന്നാലെ പക്ഷി പനിയും

കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ എച്ച് 5 എന്‍ 1 പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഹുനാനിലെ ഷായാങില്‍ എച്ച് 5 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് കൃഷി, ഗ്രാമകാര്യ മന്ത്രാലയം ശനിയാഴ്ച (ഫെബ്രുവരി 1) അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഷുവാംഗ് ജില്ലയിലെ ഒരു ഫാമിലാണ് പക്ഷിപ്പനി പടര്‍ന്നത്. ഈ ഫാമില്‍ 7850 കോഴികളാണുണ്ടായിരുന്നത്. ഇതില്‍ 4500 എണ്ണവും ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് തടയുന്നതിനായി ജില്ലയിലെ 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായി കൃഷിഗ്രാമ വികസന മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇതിനിടെ 304 ആയി ഉയര്‍ന്നു. ഇന്നലെ 2590 പേര്‍ക്ക് കൂടി പുതിയതായി അണുബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ മാത്രം 14830 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്.

Related post