• June 15, 2021

കെറോണക്കും ,ജി 4 നും പിന്നാലെ ചൈനയില്‍ ബ്യൂബോണിക് പ്ലേഗും

 കെറോണക്കും ,ജി 4 നും പിന്നാലെ ചൈനയില്‍ ബ്യൂബോണിക്    പ്ലേഗും

കൊറോണ വൈറസിനും  മാരകമായ ജി4 വൈറസിനും പിന്നാലെ ചൈനയില്‍നിന്നും  അടുത്ത പകര്‍ച്ചവ്യാധി വരുന്നു….  

ബ്യൂബോണിക് പ്ലേഗാണ്  ചൈനയില്‍ നിന്നു൦ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ ബയന്നൂരില്‍ ഒരാള്‍ക്കു പ്ലേഗ് ബാധയുണ്ടായതായി ചൈനയിലെ  ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു.      

ഇതേത്തുടര്‍ന്ന് അധികൃതര്‍ പ്ലേഗ് നിയന്ത്രിക്കുന്നതിനായി ലെവല്‍ ത്രീ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  ഈ വര്‍ഷം അവസാനം വരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

Related post