• October 16, 2021

76 ദിവസത്തെ ലോക്ഡൗണില്‍ നിന്ന് വുഹാന് മോചനം

 76 ദിവസത്തെ ലോക്ഡൗണില്‍ നിന്ന് വുഹാന് മോചനം

കോവിഡ് രോഗബാധയെ ചെറുക്കാന്‍ ആദ്യം ലോക്ക് ഡൗണിലായ വുഹാന് മോചനം.76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ വുഹാനില്‍ ബുധനാഴ്ച പൂര്‍ണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനായിരുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ചങ്കെിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ തുടരും.

2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നഗരത്തില്‍ കൊറോണാഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ട്രെയിന്‍, വിമാനസര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുന്നതോടെ വുഹാനില്‍ ഗതാഗതം സാധാരണ നിലയിലാവും. 55,000 ത്തോളം യാത്രക്കാര്‍ ഇന്ന് വുഹാനില്‍ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്ബത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണവകുപ്പുദ്യോഗസ്ഥനായ ലുവോ പിങ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തുടര്‍ന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങള്‍ക്കെതിയെയുള്ള പ്രതിരോധനടപടികള്‍ ആരംഭിച്ചതായും പിങ് അറിയിച്ചു.

Related post