• June 18, 2021

അതിര്‍ത്തിയില്‍ സേനാസന്നാഹം ശക്തമാക്കി ഇന്ത്യയും ചൈനയും

 അതിര്‍ത്തിയില്‍ സേനാസന്നാഹം ശക്തമാക്കി ഇന്ത്യയും ചൈനയും

സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാംഗോങ് ട്‌സോ തടാകം, ഗാല്‍വന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരു സേനകളും മുഖാമുഖം നില്‍ക്കുകയാണ്.

സംഘര്‍ഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ ഉന്നതതല ചര്‍ച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണു സൂചനകള്‍. എന്നാല്‍, പോരാട്ടമികവു വര്‍ധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്‍പേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങള്‍. നേരത്തേ സേനാ മേധാവികള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു.

Related post