• October 16, 2021

കോവിഡിന്റെ ഉറവിടം ഇവിടെ നിന്ന് ; ചൈനയിലെ ആ മാര്‍ക്കറ്റ് വീണ്ടും തുറന്നു

 കോവിഡിന്റെ ഉറവിടം ഇവിടെ നിന്ന് ; ചൈനയിലെ ആ മാര്‍ക്കറ്റ് വീണ്ടും തുറന്നു

പുതുവത്സരത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ദീപം തെളിയിച്ച് കാത്തിരുന്ന നിമിഷം. പക്ഷെ, ആഘോഷങ്ങള്‍ക്ക് ആയുസ് കുറവായിരുന്നു. 2019 ഡിസംബറിലാണ് ആ വാര്‍ത്ത ലോകമാധ്യമങ്ങള്‍ പുറത്തുവിട്ടത്.

ചൈനയില്‍ ഒരു പുതിയ തരം വൈറസ് ബാധ പിടിപെട്ടിരിക്കുന്നു. ചൈനയിലെ വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുമാണ് കൊറോണ വൈറസ് എന്ന പുതിയ തരം വൈറസ് രോഗത്തിന്റെ ഉറവിടം എന്ന് കണ്ടെത്തി. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗം സ്ഥിരീകരിച്ചത്

ഈ വൈറ്റ് മാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തുന്ന വൈഗുയ്ഷിയാനിലാണ്. 2019 ഡിസംബറിലാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്.

പിന്നീട് ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന ഭീതികരമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് ഭീകരതാണ്ഡവം ആടുന്ന കൊവിഡിനെ പിടിച്ച് കെട്ടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

ഈ സന്ദര്‍ഭത്തിലാണ് ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത ഇപ്പോള്‍ പുറത്ത് വരുന്നത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു ആളുകളുടെ ജീവന്‍ അപഹരിക്കാന്‍ കാരണമായ കൊവിഡ് 19ന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ മത്സ്യമാര്‍ക്കറ്റ് തുറന്നിരിക്കുന്നു. കൊവിഡ്19നെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് ഇപ്പോള്‍ വീണ്ടും തുറന്നിരിക്കുകയാണ്. അമേരിക്കയിലെ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസ് ആണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനക്കാരുടെ സ്ഥിരം ഭക്ഷണമായ ഈനാംപേച്ചിയും വവ്വാലും പട്ടിയിറച്ചിയും മാത്രമല്ല എല്ലാ ഇഴജന്തുക്കളുടേയും മാംസങ്ങള്‍ ഇവിടെ വീണ്ടും സുലഭമായി ലഭ്യമായി തുടങ്ങിയിരിക്കുന്നു. കൊറോണ ഭീതിയില്‍ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പ് തന്നെ വീണ്ടും ഈ മാര്‍ക്കറ്റ് തുറക്കാനുള്ള നടപടി അപകടകരമാണെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാര്‍ക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.

മാര്‍ക്കറ്റുകള്‍ അതേ രീതിയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.എന്നിരുന്നാലും, മാര്‍ക്കറ്റുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഈ നീക്കം അപകടകരമാണെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍.

Related post