• July 28, 2021

കെറോണ വെെറസ് :അതിർത്തികളില്ലാത്ത വ്യാപനം , മരണം 170

 കെറോണ വെെറസ് :അതിർത്തികളില്ലാത്ത  വ്യാപനം , മരണം 170

ചൈനയിൽ കെറോണ വൈറസ് ബാധയിൽ മരണസംഖ്യ 170 ആയി ഉയർന്നു. ഇന്നലെ മാത്രം 38 പേരാണ് മരിച്ചത്. 12,167 പേരാണ് വൈറസ് ബാധയേ തുടര്‍ന്ന് ചികിത്സയിലുള്ളത്. 7,771 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥീരീകരിച്ചത്.

ഏറ്റവും കൂടുതൽ വെെറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് നിന്ന് വിദേശികൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങിയതോടെയാണ് രോഗം പടർന്നുപിടിക്കാൻ കാരണമായതെന്ന് ലോക ആരോഗ്യ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.

ചൈനയ്ക്ക് പുറമെ 18 രാജ്യങ്ങളില്‍ കൂടിയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഫിന്‍ലാന്‍ഡിലും യുഎഇയിലുമാണ് ഏറ്റവും ഒടുവിലാണ് വൈറസ് സ്ഥിരീകരിച്ചത്. 2002-2003 SARS പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയിൽ രോഗബാധിതരായതിനേക്കാൾ കൂടുതൽ ആളുകളെ ഇപ്പോൾ പുതിയ വൈറസ് ബാധിച്ചിട്ടുണ്ട്.

കേവലം മൂന്ന് ദിവസം കൊണ്ട് കൊറോണാവൈറസ് ബാധിതരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാരകമായ വൈറസ് രോഗബാധ അടുത്ത പത്ത് ദിവസത്തില്‍ വ്യാപകമായി പടരുമെന്നാണ് ചൈന നല്‍കുന്ന മുന്നറിയിപ്പ്. ജനുവരി 26 വരെ 2014 രോഗികളെയാണ് വൈറസ് ബാധിച്ചതെന്ന് ലോകാരോഗ്യ സംഘടന നൽകുന്ന കണക്ക് വ്യക്തമാക്കുന്നു.

Related post