• October 22, 2021

2579-ല്‍ നിന്ന് 3869ലേക്ക്, മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന

 2579-ല്‍ നിന്ന് 3869ലേക്ക്, മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന

മധ്യചൈനയിലെ വുഹാനില്‍ കൊവിഡ് 19 ബാധിച്ച് ഉണ്ടായ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ കണക്കുകളില്‍ സംശയം രേഖപ്പെടുത്തിയിരുന്നു. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോള്‍ വര്‍ധിച്ച് 4636 ആയി

സ്ഥിരീകരിച്ച കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളില്‍ 325 എണ്ണത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചവര്‍ 83,428 ആയാണ് വര്‍ധിച്ചത്. 77,000 ത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് ചൈനയില്‍. നിലവില്‍ 116 കോവിഡ് രോഗികളാണ് ചൈനയിലുള്ളത്. 4636 മരണങ്ങളില്‍ 4512 എണ്ണം ഹ്യൂബി പ്രവിശ്യയിലാണ്. 89 പേരുടെ നില ഗുരുതരമാണ്.

Related post