• July 31, 2021

ചൈന-അമേരിക്കന്‍ എഴുത്തുകാരനായ ഡാ ഷെന്‍ അന്തരിച്ചു

 ചൈന-അമേരിക്കന്‍ എഴുത്തുകാരനായ ഡാ ഷെന്‍ അന്തരിച്ചു

ചൈന-അമേരിക്കന്‍ എഴുത്തുകാരനായ ഡാ ഷെന്‍ അന്തരിച്ചു. ‘കളേഴ്‌സ് ഓഫ് മൗണ്ടന്‍’ എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവാണ് ഷെന്‍. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നാണ് മരണം.

ചൈനയില്‍ സാസ്‌കാരിക വിപ്ലവ കാലത്ത് ഷെന്നിൻ്റെ കുടുംബം അനുഭവിച്ച യാതനകള്‍ വരച്ചു കാണിച്ച 1999 ല്‍ പുറത്തിറങ്ങിയ പുസ്തകമായ കളേഴ്‌സ് ഓഫ് മൗണ്ടന്‍ ഖ്യാതി നേടി. മൂന്നു മാസം മുമ്പാണ് ‘ഗേള്‍ അണ്ടര്‍ എ റെഡ് മൂണ്‍’ പുസ്തകം പ്രകാശനം ചെയ്തത്. ഒട്ടേറെ ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.

Related post