• June 15, 2021

ബാഡ്മിന്റണ്‍ താരം ലിന്‍ ഡാന്‍ വിരമിക്കുന്നു

 ബാഡ്മിന്റണ്‍ താരം ലിന്‍ ഡാന്‍ വിരമിക്കുന്നു

Lin Dan of China reacts during the men’s singles final match against Chen Long of China at the Malaysia Open badminton tournament in Kuala Lumpur on April 7, 2019. SADIQ ASYRAF / AFP (Photo by SADIQ ASYRAF / AFP)

ബാഡ്മിന്റനിൽ രണ്ടു തവണ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും അഞ്ചു തവണ ലോക ചാംപ്യനുമായ ഇതിഹാസ താരം ചൈനയുടെ ലിൻ ഡാൻ വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം പിന്നിട്ട വർണശബളമായ കരിയറിനാണ് മുപ്പത്താറുകാരനായ ലിൻ ഡാൻ വിരാമമിട്ടത്. ഏറെ വേദനയോടെയാണ് കളമൊഴിയുന്നതെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ലിൻ ഡാൻ വ്യക്തമാക്കി. ഈ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്സ് കോവിഡ് വ്യാപനത്തെ തുടർന്ന് അടുത്ത വർഷത്തേക്ക് നീട്ടിവച്ചതോടെ ലിൻ ഡാൻ വിരമിക്കൽ നീട്ടിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഒരു ഒളിംപിക്സിന് കൂടി ബാല്യമില്ലെന്ന തിരിച്ചറിവിലാണ് ലിൻ ഡാന്റെ പടിയിറക്കം.

Related post